തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. തിരുനല്‍വേലി മായമ്മാര്‍കുറിച്ചി സ്വദേശി എ. സെല്‍വകുമാറാണ് പിടിയിലായത്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റുസുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്.
വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കിയ പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
<BR>
TAGS : FAKE LOTTERY | ARRESTED
SUMMARY : Monsoon Bumper 1st prize. Tamil Nadu native arrested with fake ticket
കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു…
പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം…
മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍…
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം…
ബെംഗളൂരു: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കർണാടക ചാപ്റ്ററിന് 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13 പേരും മികച്ചവിജയം…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷപരമ്പരയ്ക്ക് യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണോത്സവത്തോടെ തുടക്കമായി. യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ…