KARNATAKA

കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11ന്

ബെംഗളൂരു: കർണാടക നിയമസഭ, നിയമനിർമാണ കൗൺസിലിന്റെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11 മുതൽ 22 വരെ വിധാൻ സൗധയിൽ നടക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ 11 പേർ മരിക്കാനിടയായ സംഭവം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇരുസഭകളിലും ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കും.

പുതിയ ജാതി സെൻസസും തീരദേശ ജില്ലകളിൽ വർധിക്കുന്ന വർഗീയ കൊലപാതകങ്ങളും ചർച്ചയാകും. വ്യാജ വാർത്തകളെ തടയുന്നത് ലക്ഷ്യമിട്ടുള്ളത്  ഉൾപ്പെടെ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നു സിദ്ധരാമയ്യയെയും പിസിസി പ്രസിഡന്റു സ്ഥാനത്തു നിന്നു ഡി.കെ. ശിവകുമാറിനെയും മാറ്റണമെന്ന ആവശ്യം കോൺഗ്രസിനുള്ളിലും സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയെ മാറ്റണമെന്ന ആവശ്യം ബിജെപിയിലും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും ഇരുസഭകളിലും ഉണ്ടാകും.

SUMMARY: Monsoon session of Karnataka legislature from August 11 to 22.

WEB DESK

Recent Posts

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; 75.85 ശതമാനം പോളിംഗ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…

11 hours ago

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍

കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…

11 hours ago

ദേവനഹള്ളി വിമാനത്താവളത്തിന് സമീപമുള്ള 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…

11 hours ago

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം

ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…

12 hours ago

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…

12 hours ago

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നവരോട് മാത്രം സഖ്യം: ടിവികെ

ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…

12 hours ago