ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കും ആൺസുഹൃത്തിനും നേരെ നടന്ന സദാചാര ആക്രമണത്തിൽ പ്രതികരിച്ച് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്.
ഇരുചക്രവാഹത്തില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന ഇരുവരുടെയും ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു. അക്രമികളില്‍ ചിലര്‍ യുവാവിനെ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തല്ലുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പ്രതികൾ കാരണം തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായതായി യുവതി പരാതിയിൽ പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വേറെ എന്തെങ്കിലും വിഷയമാണോ സംഭവത്തിലേക്ക് നയിച്ചത് എന്നും അന്വേഷിച്ച് വരുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: BENGALURU | MORAL POLICING
SUMMARY: Moral policing to be strictly banned in state says minister
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…