Categories: LATEST NEWS

97 ശതമാനത്തിലധികം ഫോം ഇതിനകം വിതരണം ചെയ്തു, 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു; രത്തൻ ഖേല്‍ക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം പൂർത്തിയാകുന്നു. ഇതുവരെ 97% കൂടുതല്‍ ഫോം വിതരണം ചെയ്തു. ഫോം വിതരണം ബാക്കിയുള്ളത് നഗര പ്രദേശങ്ങളിലാണ്. ബിഎല്‍ഒമാർ ഫോം തിരികെ വാങ്ങുന്നതാണ് അടുത്ത നടപടിയെന്നും രത്തൻ യു. ഖേല്‍ക്കർ വ്യക്തമാക്കി.

ബൂത്ത് ലെവല്‍ അടിസ്ഥാനത്തില്‍ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ അഞ്ച് ലക്ഷത്തോളം ഫോമുകള്‍ ഡിജിറ്റലാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. “ബിഎല്‍ഒമാർക്കാണ് പ്രധാന ചുമതല. ഭരണഘടനാ പോസ്റ്റാണ് ബിഎല്‍ഒമാർക്ക് നല്‍കിയിട്ടുള്ളത്. ഒരാളെ ഒരു പ്രാവിശ്യം നിയമിച്ചാല്‍ മുഴുവൻ നിയന്ത്രണവും ഇലക്ഷൻ കമ്മീഷനാണ്. നിയമപ്രകാരമാണ് എല്ലാ നടപടികളും നടക്കുന്നത്. ഇത് പ്രകാരം ജോലിയില്‍ വിട്ട് വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഎല്‍ഒമാരുടെ പ്രവർത്തന മികവ് കൊണ്ടാണ് എസ്‌ഐആർ പൂർത്തിയാക്കാൻ സാധിക്കുന്നത്. മലപ്പുറത്തും ഇടുക്കിയിലും ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമം ഉണ്ടായി. പ്രവർത്തനം തടസപ്പെടുത്തിയാല്‍ ശക്തമായ നടപടി എടുക്കും. 10 വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുകയെന്നും രത്തൻ യു. ഖേല്‍ക്കർ പറഞ്ഞു. സൈബർ ഇടങ്ങളിലും ബിഎല്‍ഒമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിലും ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

SUMMARY: More than 97 percent of forms have already been distributed, 5 lakh forms have been digitized; Ratan Khelkar

NEWS BUREAU

Recent Posts

ഇന്ത്യ എന്റെ അമ്മയുടെ ജീവൻ രക്ഷിച്ചു; ഷെയ്ഖ് ഹസീനയുടെ മകൻ

വിര്‍ജീനിയ: അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ്…

5 minutes ago

കർണാടകയിൽ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു

ബെം​ഗളൂരു: കർണാടകയിലെ ഹാസനില്‍ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിൽ…

1 hour ago

ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ്  ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ഹെയ്സൽ…

2 hours ago

ട്രെയിനില്‍ നിന്ന് അക്രമി തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച്‌ അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന…

2 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (70) ബെംഗളൂരുവിൽ അന്തരിച്ചു. എംഎസ് പാളയ ബെസ്റ്റ് കൗണ്ടിയിലായിരുന്നു…

3 hours ago

ആംബുലൻസിന് തീപിടിച്ച്‌ ഒരുദിവസം പ്രായമായ കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേര്‍ വെന്തുമരിച്ചു

പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച്‌ നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന്…

3 hours ago