ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്ക് കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓഗസ്റ്റോടെ എത്തും. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷനുമായി (സിആർആർസി) കരാറിൻ്റെ ഭാഗമായി ട്രെയിൻസെറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതായി കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) അറിയിച്ചു.
ഈ വർഷം മെയ് 18ന് തന്നെ നിർമാണം ഔദ്യോഗികമായി ആരംഭിച്ചു. ആദ്യ ട്രെയിൻസെറ്റ് ഓഗസ്റ്റിൽ ഡെലിവറി നടത്തുമെന്ന് കമ്പനി അറിയിച്ചു. ഈ വർഷം ഓഗസ്റ്റിനും അടുത്ത വർഷം ഫെബ്രുവരിക്കും ഇടയിൽ 14 കോച്ചുകളുള്ള ട്രെയിനുകൾ ടിആർഎസ്എൽ ബിഎംആർസിഎല്ലിന് കൈമാറും.
ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷ (സിആർആർസി) നിൽ നിന്നാണ് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ വാങ്ങുന്നത്. കഴിഞ്ഞ വർഷം രണ്ട് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ സിആർആർസിയിൽനിന്ന് വാങ്ങിയിരുന്നു. കൊൽക്കത്തയിലെ ഉത്തർപാരയിലുള്ള കേന്ദ്രത്തിലാണ് ട്രെയിൻ നിർമാണം നടക്കുക. ആദ്യ ട്രെയിൻ ഓഗസ്റ്റിലും രണ്ടാമത്തെ ട്രെയിൻ സെപ്റ്റംബറിലും ലഭ്യമാകുമെന്നാണ് ബിഎംആർസിഎൽ അറിയിച്ചത്.
ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൻ്റെ പ്രവർത്തനം 2021ൽ ആരംഭിക്കാനായിരുന്നു ബിഎംആർസിഎൽ പദ്ധതിയിട്ടത്. പാതയുടെ പണിപൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പദ്ധതി വൈകാൻ കാരണമായത്. ഈ വർഷം ഡിസംബറിൽ പാത തുറക്കാനാണ് ബിഎംആർസിഎല്ലിന്റെ പദ്ധതി. ആദ്യഘട്ടത്തിൽ ആറു ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിലാകും പാതയിൽ സർവീസ് നടത്തുക. തുടർന്നുള്ള രണ്ട് മാസങ്ങളിൽ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഇടവേള കുറയും.
TAGS: NAMMA METRO| BENGALURU UPDATES
SUMMARY: More driverless trains to be ready for yellow line in namma metro
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…