Categories: TOP NEWS

ഏഷ്യൻ സിനിമയുടെ അമ്മ; ചലച്ചിത്ര നിരൂപക അരുണാ വാസുദേവ് അന്തരിച്ചു

ന്യൂഡൽഹി: ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ അരുണ വാസുദേവ് (88)​ അന്തരിച്ചു. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. അൽഷിമേഴ്സ് ബാധിതയായിരുന്നു. സംസ്കാരം ഡല്‍ഹിയിലെ ലോധി റോഡ് ശ്‌മശാനത്തിൽ നടന്നു.

ലോകമെമ്പാടും ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരകയായതിനാൽ “മദർ ഒഫ് ഏഷ്യൻ സിനിമ” എന്നറിയപ്പെട്ടു. ‘സിനിമായ : ദി ഏഷ്യൻ ഫിലിം ക്വാർട്ടർലി’യുടെ സ്ഥാപക എഡിറ്ററായിരുന്നു. 29 വർഷം മുമ്പ് യുനസ്‌കോയുമായി ചേർന്ന് ഏഷ്യൻ സിനിമകളുടെ പ്രചാരണത്തിന് ആഗോള സംഘടനയായ ‘നെറ്റ്പാക്’ (നെറ്റ്‌വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ) സ്ഥാപിച്ചു. ലോകത്തെ വിവിധ ചലച്ചിത്രോത്സവങ്ങളിൽ മികച്ച ഏഷ്യൻ സിനിമകൾക്ക് നെറ്റ്പാക് അവാർഡ് നൽകുന്നുണ്ട്.

പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം ന്യൂയോർക്കിൽ ആയിരുന്നു. അവിടെ ഫോട്ടോഗ്രഫി പഠിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം 20 ഡോക്യുമെന്ററികൾ നിർമ്മിച്ചു. പാരീസ് സർവകലാശാലയിൽ നിന്ന് സിനിമയിൽ പി.എച്ച്ഡി എടുത്ത അരുണയെ. ഫ്രഞ്ച് സർക്കാർ പരമോന്നത സാംസ്‌കാരിക പുരസ്കാരമായ ഓർഡർ ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് നൽകി ആദരിച്ചു. നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ ക്യൂറേറ്ററും ചിത്രകാരിയുമായിരുന്നു.

ഭർത്താവ് നയതന്ത്രജ്ഞനായിരുന്ന പരേതനായ സുനിൽ കുമാർ റോയി ചൗധരി. മകൾ ഗ്രാഫിക് ഡിസൈനറായ യാമിനി റോയ് ചൗധരി. സഞ്ജയ്ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകൻ വരുൺ ഗാന്ധിയാണ് യാമിനിയുടെ ഭർത്താവ്.
<BR>
TAGS : ARUNA VASUDEV  | FILM CRITIC | OBITUARY
SUMMARY : Mother of Asian Cinema; Film critic Aruna Vasudev passes away

Savre Digital

Recent Posts

സ്വര്‍ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…

28 minutes ago

കാസറഗോഡ് 16 വയസുകാരനെ പീഡിപ്പിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…

1 hour ago

നടി ദിഷ പഠാണിയുടെ വീടിനു ​നേരെ വെടിയുതിർത്ത രണ്ടു പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പിയിലെ ഗാസിയാബാദിലാണ്…

2 hours ago

വിവാദങ്ങൾക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അ‌ഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ…

2 hours ago

അമീബിക് മസ്തിഷ്‌ക ജ്വരം: 11കാരിയ്ക്ക് രോഗമുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 11കാരിയ്ക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ആശുപത്രി വിട്ടു. കുട്ടി…

2 hours ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

2 hours ago