ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന രാസവസ്തുവാണെന്ന് സംശയം. ടിഎടിപിക്ക് സ്ഫോടനമുണ്ടാക്കാൻ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘർഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന ഐഇഡിയുടെ (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറൻസിക് വിദഗ്ധർ. നാഷണൽ സെക്യൂരിറ്റി ഗാർഡും ഫോറൻസിക്കും സമർപ്പിക്കാനുള്ള വിശദമായ സ്ഫോടക റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചാൽ അന്വേഷണത്തിൽ നിർണായകമാകുമെന്ന് പോലീസ് അറിയിച്ചു.
അമോണിയം നെെട്രേറ്റാണ് സ്ഫോടക വസ്തു എന്നായിരുന്നു അദ്യഘട്ടത്തിൽ വിലയിരുത്തിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിലാണിപ്പോൾ ട്രെെആസെറ്റോൺേ ട്രെെപെറോക്സെെഡിന്റെ സാന്നിധ്യം ബലപ്പെടുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ആളുകൾ തിങ്ങി നിറഞ്ഞ പ്രദേശത്ത് വച്ചാണ് പൊട്ടിത്തെറിച്ചത്. അതിനാൽ തന്നെ ട്രെെ അസെറ്റോൺേ ട്രെെപെറോക്സെെഡ് കാറിലുണ്ടായിരുന്നത് ഉമർ അഹമ്മദിന് അറിയാമായിരുന്നുവെന്നും പോലീസ് ഉറച്ച് വിശ്വസിക്കുന്നു. അത്യന്തം അപകടകരവും അന്തരീക്ഷത്തിലെ മാറ്റത്തിനനസുരിച്ച് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ വസ്തുവാണ് ട്രെെആസറ്റോൺേ ട്രെെപെറോക്സെെഡ്. .
നിയമവിരുദ്ധമായി ബോംബ് നിർമിക്കുന്നവരാണ് ട്രെെ അസെറ്റോൺേ ട്രെെ പെറോക്സെെഡ് (ടിഎടിപി) സ്ഫോടകവസ്തു പ്രധാനമായും ഉപയോഗിക്കുന്നത് എന്നുള്ളത് കൊണ്ടാണ് മദർ ഒഫ് സാത്താൻ എന്ന് ഇതിനെ ലോകമാകെ വിളിച്ചുപോരുന്നത്. 2017 ലെ ബാർസലോണ ആക്രമണം, 2025 ലെ പാരീസ് ആക്രമണം, 2017 ലെ ബാഞ്ചസ്റ്റർ ബേംബ് സ്ഫോടനം , 2016 ലെ ബ്രസൽസ് ബോംബാക്രമണം എന്നിങ്ങനെ നിരവധി ആക്രമണങ്ങളിൽ ടിഎടിപി ഉപയോഗിച്ചിരുന്നതായി വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
SUMMARY: ‘Mother of Satan’ used in Delhi blast; suspicions grow
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…
ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…
ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…