തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ കൊല നടന്ന ദിവസം തനിക്ക് എന്തോ തന്നിരുന്നുവെന്ന് അഫാന്റെ മാതാവ് ഷെമി. അന്നേ ദിവസം തനിക്ക് പാതി ബോധം മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ഷെമി. അഫാൻ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയും പണം കടം എടുത്തിരുന്നതായി ഷെമി വ്യക്തമാക്കി. വീട് വിറ്റാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
25 ലക്ഷം രൂപയുടെ ബാദ്ധ്യത മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ആക്രമണത്തിന്റെ തലേദിവസം അഫാന് തുടർച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നെന്നും ഷെമി പറയുന്നു. ഷെമിയുടെ വാക്കുകള്‍ ഇങ്ങനെ- ‘അന്ന് അതൊക്കെ സംഭവിക്കുമ്ബോള്‍ എനിക്കു പകുതി ബോധം മാത്രമാണുള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നല്‍കിയെന്ന് സംശയിക്കുന്നു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞാണ് മകൻ കഴുത്തില്‍ ഷാള്‍ കുരുക്കിയത്.
അന്ന് മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കണമായിരുന്നു. ലോണ്‍ ആപ്പില്‍ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. ബന്ധുവിന് 50,000 രൂപ തിരികെ കൊടുക്കേണ്ടത് 24ന് ആയിരുന്നു. ജപ്തി ഒഴിവാക്കാൻ സെൻട്രല്‍ ബാങ്കില്‍ പണം തിരിച്ച് അടയ്‌ക്കേണ്ടതും 24ന് ആയിരുന്നു’. ഇതൊക്കെയോർത്ത് അഫാൻ അസ്വസ്ഥനായിരുന്നു. ജീവിതത്തില്‍ അഫാനോട് ക്ഷമിക്കാൻ കഴിയില്ല. തങ്ങളുടെ കുടുംബവും ജീവിതവും തകർത്തു.
എന്റെ പൊന്നുമോനെ കൊന്നവനാണ്. അവനോട് എങ്ങനെ ഞാൻ ക്ഷമിക്കും. അഫാന് ബന്ധുക്കളില്‍ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു. വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വില്‍ക്കാൻ തടസം നിന്നതിനാണ്. സല്‍മ ബീവിയോട് വലിയ സ്‌നേഹമായിരുന്നു. മാല പണയം വയ്ക്കാൻ സല്‍മ ബീവിയോട് ചോദിച്ചിരുന്നു. എന്നാല്‍ നല്‍കില്ലെന്നും സല്‍മ പറഞ്ഞു, അതാകും അവരോട് വിരോധമെന്നും ഷെമി പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Mother says she can’t forgive Afan
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച…
കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…
ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…
കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…