മുംബൈ: അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസമാണെന്നും, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ടെന്നും ബോംബെ ഹൈക്കോടതി. മൂന്നാമതും ഗര്‍ഭിണിയായ ജീവനക്കാരിക്കു മറ്റേണിറ്റി ലീവ് നിഷേധിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം.
സമൂഹത്തില്‍ പാതി വരുന്ന സ്ത്രീകളോട് ആദരവോടെ പെരുമാറേണ്ടതുണ്ട്. ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി ജോലി ചെയ്യുന്ന അവരെ തൊഴിലിടങ്ങളില്‍ അന്തസ്സോടെ പരിഗണിക്കണം- ജസ്റ്റിസുമാരായ എഎസ് ചന്ദുര്‍ക്കറും ജിതേന്ദ്ര ജയിനും അടങ്ങിയ ബെഞ്ച് പറഞ്ഞു. ജോലിയുടെ സ്വഭാവം എന്തുതന്നെയായാലും വനിതകള്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുക തന്നെ വേണമെന്ന് കോടതി വ്യക്തമാക്കി.
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലും ആയി പോയ ചരക്ക് ട്രെയിന് പാളം തെറ്റി തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ…
ബെംഗളൂരു: സെൻട്രൽ ജയിലിലെ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന കഞ്ചാവ് കടത്തിയ കേസിൽ…
കോഴിക്കോട്: കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി ഹിയയാണ് മരിച്ചത്. ഇന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണം ശക്തമാക്കി ആരോഗ്യവകുപ്പ്. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ…
മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ നഴ്സ് മരിച്ചു. കോതമംഗലം സ്വദേശിയായ അമീന (20) യാണ് മരിച്ചത്.…
കൊച്ചി: പുത്തൻ കുരിശില്‍ മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് കെമിക്കല്‍ ലായനി ഒഴിച്ചതായി പരാതി. നായയുടെ കാഴ്ച നഷ്ടപ്പെട്ടു.…