ക്രിക്കറ്റ് താരം എം.എസ്. ധോണിക്കെതിരെ ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ജീവിതത്തില്‍ ഒരിക്കലും ധോണിക്ക് മാപ്പ് നല്‍കില്ലെന്ന് യോഗ്‌രാജ് പറഞ്ഞു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി തുടരുമായിരുന്നുവെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.
ഇതിന് എം.എസ്. ധോണിയോട് ക്ഷമിക്കില്ല. കണ്ണാടിയില്‍ അദ്ദേഹം സ്വന്തം മുഖം നോക്കണം, അദ്ദേഹം വളരെ വലിയ ക്രിക്കറ്റ് കളിക്കാരനാണ്, പക്ഷേ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നുവെന്നും യോഗ് രാജ് പറഞ്ഞു.
ധോണിക്കെതിരെ യോഗ്‌രാജ് സിങ് രൂക്ഷമായി പ്രതികരിക്കുന്നത് ഇതാദ്യമല്ല. ധോണിയുടെ മോശം പ്രവൃത്തികള്‍ കാരണം 2024 ഐപിഎല്‍ സിഎസ്‌കെക്ക് നഷ്ടമായെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. യുവരാജിനോട് ധോണിക്ക് അസൂയയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
TAGS: SPORTS | MS DHONI | YUVRAJ SING
SUMMARY: MS Dhoni destroyed cricket career of Yuvraj sing alleges his father
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ്…
ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ…
വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.…
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…