LATEST NEWS

മുഡ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനാകില്ല, രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ബെംഗളൂരു കോടതി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമി ദാന അഴിമതി കേസില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെംഗളൂരുവിലെ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി കര്‍ണാടക ലോകായുക്തയോട് നിര്‍ദ്ദേശിച്ചു. മൈസൂരുവിലെ വിവരാവകാശ പ്രവര്‍ത്തകനും കേസിലെ പരാതിക്കാരനുമായ സ്നേഹമയി കൃഷ്ണയുടെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തവ്.

എന്നാല്‍, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ടുമായ ടി.ജെ. ഉദേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കൃഷ്ണയുടെ ഹര്‍ജി കോടതി തള്ളി. സിദ്ധരാമയ്യയ്ക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ടി.ജെ. ഉദേഷ് സമര്‍പ്പിച്ച ബി റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് കൃഷ്ണ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയായതിനുശേഷം മാത്രമേ ‘ബി’ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി.

കേസില്‍  മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കേസില്‍ ഒന്നാം പ്രതി. ഭാര്യ ബി.എന്‍. പാര്‍വതി, സിദ്ധരാമയ്യയുടെ ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി എന്നിവരും പ്രതികളാണ്. പാര്‍വതിക്ക് അവരുടെ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി നല്‍കിയ ഭൂമി, മുഡ വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി പാര്‍വതിക്ക് വിജയപുരയിലെ ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍.
SUMMARY: Muda case; Bengaluru court says investigating officer cannot be replaced, investigation to be completed within two months

WEB DESK

Recent Posts

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…

27 minutes ago

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

2 hours ago

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

2 hours ago

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍

കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…

3 hours ago

അതിര്‍ത്തി കടന്നെത്തിയ പ്രണയം; പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടി ഇന്ത്യാതിര്‍ത്തിയിലെത്തിയ കമിതാക്കളെ പിടികൂടി

കച്ച്‌: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…

4 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…

5 hours ago