KERALA

മുല്ലപ്പെരിയാർ അണക്കെട്ട്‌ തുറന്നു; 13 ഷട്ടറുകളും ഉയർത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍ തുറക്കാന്‍ കേരള – തമിഴ്നാട് അധികൃതര്‍ ധാരണയായിരുന്നു. 10 സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 600 മുതല്‍ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 13 സ്പില്‍വേ ഷട്ടറുകളും തുറക്കുകയാണുണ്ടായത്. 250 ഘനയടി വെള്ളമായിരിക്കും തുറന്നു വിടുക. നിലവിലെ ജലനിരപ്പ് 136.25 അടിയാണ്. റൂള്‍ കെര്‍വ് പ്രകാരം തിങ്കളാഴ്ചവരെ അണക്കെട്ടില്‍ 136 അടിക്കു മുകളില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിന് കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെയും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ആവശ്യത്തെ തുടര്‍ന്ന് രാത്രിയില്‍ ഡാം തുറക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് ഇന്നു രാവിലെ പത്തിനു ശേഷമായിരിക്കുമെന്ന് തമിഴ്നാട് തീരുമാനിച്ചത്.

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ വലിയ രീതിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കില്ല. പെരിയാര്‍ നദിയില്‍ അപകടകരമായ തോതില്‍ ജലം ഉയരാന്‍ സാധ്യതയില്ലെങ്കിലും പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.

SUMMARY: Mullaperiyar dam opened; all 13 shutters raised

NEWS DESK

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

3 hours ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

4 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

4 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

5 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

5 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

7 hours ago