KERALA

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി: ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 29) തുറക്കും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1,000 ഘനയടി വെള്ളമാണ് തുറന്നുവിടുക. അണക്കെട്ട് തുറക്കുന്നതിനാൽ പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ജലനിരപ്പ് 135.95 അടിയായി ഉയർന്നു. പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.

SUMMARY: Mullaperiyar dam to open tomorrow

 

NEWS DESK

Recent Posts

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…

25 minutes ago

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

1 hour ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

2 hours ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

3 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

4 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

4 hours ago