മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം ആണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിലെ അറ്റകുറ്റ പണികൾ നടത്തിയാൽ ജല നിരപ്പ് 152 അടി വരെയായി ഉയർത്താം എന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ പറഞ്ഞു. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.
എന്നാൽ അറ്റകുറ്റപ്പണി നടത്തണമെന്ന കോടതി നിർദേശം കേരളം പാലിക്കുന്നില്ലെന്ന് തമിഴ്നാട് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് മേൽനോട്ട സമിതി നേരത്തെ പഠനം നടത്തിയിരുന്നു. മേൽനോട്ട സമിതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. മരങ്ങൾ മുറിച്ച് റിസർവ് ചെയ്യുക, ബോട്ടുകൾക്ക് കടന്നുപോകാൻ അനുവദിക്കുക, റോഡുകൾ നിർമ്മിക്കുക തുടങ്ങിയ ജോലികൾ നടത്താൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്ന് തമിഴ്‌നാട് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ വീണ്ടും പരിഗണിക്കും.
TAGS: NATIONAL | MULLAPPERIYAR DAM
SUMMARY: Tamil Nadu says Mullaperiyar dam is safe in Supreme court
കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…