LATEST NEWS

മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത്. തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി.

പുലര്‍ച്ചെ 3:20നാണ് ബോയിംഗ് 777337 ഇആര്‍ വിമാനം ടേക്ക് ഓഫ് ചെയതത്. പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികമായ കുറവ് ശ്രദ്ധയില്‍പ്പെട്ടു. ഇത് പൂജ്യത്തിലേക്ക് താഴ്ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിമാനം തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് മുംബൈയിലേക്ക് പോകാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

SUMMARY: Mumbai-bound Air India flight makes emergency landing in Delhi

NEWS BUREAU

Recent Posts

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

2 hours ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

3 hours ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

3 hours ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

4 hours ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

4 hours ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

5 hours ago