ലഖ്നൗ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വിജയം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 12 റണ്‍സിനാണ് അവര്‍ രണ്ടാം ജയം സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികള്‍ നേരിട്ട് വിജയ വഴിയിലെത്തിയ മുംബൈക്ക് വീണ്ടും കാലിടറി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ 191 റണ്‍സില്‍ അവസാനിച്ചു.
അവസാന ഓവറില്‍ 22 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞ ആവേശ് ഖാന്റെ മികവാണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്. താരം 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും മികച്ച ബൗളിങും ഫീല്‍ഡിങുമായി ലഖ്‌നൗ കളി പിടിക്കുകയായിരുന്നു. 24 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 67 റണ്‍സെടുത്തു.
നമാന്‍ ദിര്‍ 24 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 46 റണ്‍സെടുത്തു. തിലക് വര്‍മ 25 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ലഖ്‌നൗവിനായി ശാര്‍ദുല്‍ ഠാക്കൂര്‍, അകാശ് ദീപ്, അവേശ് ഖാന്‍, ദിഗ്വേഷ് രതി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നാല് കളികളില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്.
TAGS: IPL | SPORTS
SUMMARY: Hardik Pandya’s All-Round Show In Vain As LSG Register Thrilling Win vs MI
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…