Categories: SPORTSTOP NEWS

ഐപിഎൽ; ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പിടിച്ചുനിർത്തി മുംബൈ

വാങ്കഡെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ ബൗളിങില്‍ പിടിച്ച് നിർത്തി മുംബൈ ഇന്ത്യന്‍സ് ടീം. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് സ്വന്തമാക്കി. മുംബൈക്ക് ജയിക്കാൻ 163 റൺസ് വേണം. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെയ്ന്റിച് ക്ലാസന്‍, അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് എസ്ആര്‍എചിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.

അഭിഷേക് 28 പന്തില്‍ 7 ഫോറുകള്‍ സഹിതം 40 റണ്‍സെടുത്തു. ഹെഡ് 28 റണ്‍സെടുത്തു മടങ്ങി. 29 പന്തുകള്‍ നേരിട്ടാണ് ഹെഡ് 28 എടുത്തത്. ക്ലാസനാണ് അതിവേഗം റണ്‍സടിച്ച് സ്‌കോര്‍ കയറ്റിയത്. താരം 28 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 37 റണ്‍സ് കണ്ടെത്തി. 8 പന്തില്‍ 2 സിക്‌സുകളടക്കം 18 റണ്‍സെടുത്താണ് അനികേത് നിര്‍ണായക ബാറ്റിങ് പുറത്തെടുത്തത്. മുംബൈക്ക് വേണ്ടി വില്‍ ജാക്‌സ് 3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

TAGS: SPORTS | IPL
SUMMARY: Mumbai Indians need 163 for win against SRH

Savre Digital

Recent Posts

താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…

3 hours ago

ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി സൈനികമേധാവി മുഹമ്മദ് അൽ ഗമാരി കൊല്ലപ്പെട്ടു

ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…

3 hours ago

കല ഫെസ്റ്റ് 2026; ബ്രോഷർ പ്രകാശനം

ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…

3 hours ago

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 21ന്

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ  ശ്രീനാരായണ…

4 hours ago

സുവര്‍ണ കോറമംഗല സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…

4 hours ago

രാഷ്ട്രപതി ശബരിമല കയറുക പ്രത്യേക ഗൂര്‍ഖ വാഹനത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…

5 hours ago