മുംബൈ: ബാന്ദ്ര–കുർള കോംപ്ലക്സിലേക്കുള്ള (ബികെസി) ഭൂഗർഭ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് ശേഷം സാന്താക്രൂസ് സ്റ്റേഷൻ വരെയും അവിടെ നിന്ന് തിരിച്ചും പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു.
കൊളാബ-ബാന്ദ്ര മെട്രോ ലൈൻ 3 ആദ്യഘട്ടത്തിന്റെ ഭാഗമായ അക്വാ ലൈനിലാണ് ഭൂഗർഭ പാത. പൂർണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈൻ നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമാകും. മുംബൈ നഗരത്തെ പശ്‌ചിമ ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാത. മുംബൈ വിമാനത്താവളത്തിന്റെ ഒന്നും രണ്ടും ടെർമിനലുകളിലെത്താം. മഹാരാഷ്ട്ര സർക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം തുടങ്ങിയത് 2017ലാണ്.
പൂർണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈൻ നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയമാണ് നേർ പകുതിയായി മെട്രോ വന്നതിലൂടെ കുറയ്ക്കാൻ സാധിക്കുക. 10 സ്റ്റേഷനുകളാണ് ബികെസി മുതൽ ആരി വരെ ഉള്ളത്. രാവിലെ ആറരയ്ക്ക് ഭൂഗർഭ മെട്രോയിൽ സർവീസ് തുടങ്ങും. രാത്രി 10:30വരെ സർവീസുണ്ടാകും. പ്രതിദനം 96 ട്രിപ്പുകളുണ്ടാകുമെന്നാണ് എംഎംആർസിഎൽ വ്യക്തമാക്കുന്നത്. 10 രൂപ മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
<BR>
TAGS : MUMBAI METRO
SUMMARY : Mumbai’s first underground metro line opened
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ ആറ് മാസം…
കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച…
ന്യൂഡൽഹി: ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർച്ചും…
കൊച്ചി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍…
തിരുവനന്തപുരം: കേരളത്തിൽ 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെ എസ് ഇ ബിയുടെ…
പാലക്കാട്: പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ്…