തിരുവനന്തപുരം: വയനാട് മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നില്ല. ഇതിലും വലിയ ദുരന്തത്തെ അതിജിവിച്ചതാണ് കേരളം. മുണ്ടക്കൈയിലേയും ചൂരല്‍ മലയിലേയും ദുരന്തബാധിതരെ കൈവിടില്ല. പുനഃരധിവാസം കൃത്യമായി നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റേത് നികൃഷ്ടമായ സമീപനമാണ്. കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത്. പ്രളയ സമയത്തും ചില്ലിക്കാശ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായി ഇടപെടും. സ്വാതന്ത്രസമര നേതാക്കളെ ആര്‍എസ്‌എസ് തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സവര്‍ക്കറെ ആദരിക്കുന്നതിലൂടെ സംഘപരിവാര്‍ ചരിത്രം തിരുത്തുകയാണ്.
അംബേദ്കറെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്, ചതുര്‍വര്‍ണ്യ ബോധമാണ് ഇത്തരം അവഹേളനത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
TAGS : PINARAY VIJAYAN
SUMMARY : Mundakai – Churalmala Central Assistance; Pinarayi Vijayan says that Kerala is not begging but asking for rights
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…