ചണ്ഡീഗഡ്: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ വിഭാഗം തലവൻ ഗുർമീത് റാം റഹീം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയുടെ കൊലപാതക കേസിലാണ് കോടതി ഗുർമീതിനെ വെറുതെവിട്ടത്. 2002 ഒക്ടോബർ 24 നായിരുന്നു ഛത്രപതിയെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെടിവെച്ചു കൊലപ്പെടുത്തിയത്.
സിർസയിലെ ദേര ആസ്ഥാനത്ത് അനുയായികളായ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കുന്ന ഒരു അജ്ഞാത കത്ത് ഛത്രപതിയുടെ പത്രമായ ‘പൂര സച്ച്’ പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. 2019ല്‍ പഞ്ച്കുള സിബിഐ കോടതി ഗുർമീതിനെയും മറ്റു മൂന്നുപേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 50000 രൂപ പിഴയടയ്ക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഗുർമീത് അപ്പീല്‍ നല്‍കിയത്.
രണ്ട് ബലാത്സംഗക്കേസില്‍ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് സിങ് നിലവില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ഗുർമീത്. മുൻ ദേര മാനേജർ രഞ്ജിത് സിങ് കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി 2024ല്‍ ഗുർമീതിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഗുർമീതിനെതിരായ വിവിധ കേസുകളില്‍ ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്.
SUMMARY: Murder case: Godman Gurmeet Ram Rahim Singh acquitted
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…
തൃശൂർ: പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിക്കും.…
ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യ(26)യെ കൊലപ്പെടുത്തിയ…
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക്…
ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ് വേൾഡ് 10 കെ മാരത്തണില്‍ ഇത്തവണ പങ്കെടുത്തത്…
ബെംഗളൂരു: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നു പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡി.സുധാകര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) തീവ്രപരിചരണ…