Categories: KARNATAKATOP NEWS

ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്റെ കൊലപാതകം; മംഗളൂരുവിൽ മെയ് 6 വരെ നിരോധനാജ്ഞ,  ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് വിഎച്ച്പി ബന്ദ്‌, കനത്ത സുരക്ഷ

ബെംഗളൂരു: മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ നഗരത്തിൽ  നിരോധനാജ്ഞ. മെയ് 6 വരെ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മംഗളൂരു പോലീസ് അറിയിച്ചു. മെയ് 2 ന് രാവിലെ ആറുമണിമുതൽ മെയ് ആറിന് രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ. സംഘർഷ സാധ്യത പരിഗണിച്ച് നഗരത്തിൽ പോലീസ് സുരക്ഷ ഊർജിതമാക്കിയിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) ആർ ഹിതേന്ദ്ര മംഗളൂരുവിലെത്തിയിട്ടുണ്ട്.

അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് ബന്ദ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്.

വ്യാഴാഴ്ച വൈകുന്നേരം മംഗളൂരു ബജ്‌പെ കിന്നിപടവു ബസ് സ്റ്റാൻഡിനു മുൻവശത്ത് വെച്ചാണ് ആളുകൾ നോക്കി നിൽക്കെ സുഹാസിനെ അക്രമികൾ കൊലപെടുത്തിയത്. സുഹാസ് ഷെട്ടി സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു കാറും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായി സംഘം സുഹാസ് ഷെട്ടിയെ പെട്ടി കൊന്നത്.

2022 ജൂലൈ 28 ന് സുറത്കലിൽ തുണിക്കടയിൽ വച്ച് ഫാസിൽ എന്ന ഇരുപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ കഴിഞ്ഞ വർഷമാണ് ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്. സുഹാസിന് എതിരെ നിരവധി കൊലക്കേസുകൾ ഉണ്ട്. മംഗളുരു പോലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്.
<BR>
TAGS : SUHAS SHETTY MURDER | MANGALURU
SUMMARY : Murder of Bajrang Dal worker; Prohibitory orders in Mangaluru till May 6

Savre Digital

Recent Posts

ഹംപിയില്‍ കുന്ന് കയറുന്നതിനിടെ താഴെയ്ക്ക് വീണ് ഫ്രഞ്ച് പൗരന്‍; കണ്ടെത്തിയത് രണ്ട് ദിവസങ്ങൾക്ക് ശേഷം

ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…

39 minutes ago

കോണ്‍ഗ്രസ്സ് ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി: മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…

2 hours ago

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…

3 hours ago

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…

4 hours ago

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഓടാൻ ബസില്ല, സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ സർക്കാർ

ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…

5 hours ago

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…

6 hours ago