ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നർവാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ഹരിയാന ബഹദൂർഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഹിമാനി ഇയാളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത് കൊലയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ഹിമാനി നര്‍വാളിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന പോലീസ് പ്രത്യേക അനേഷണ സംഘം രൂപീകരിച്ചു. ഹിമാനിയുടെ ഫോണ്‍ വീണ്ടെടുത്തെന്നും തുടരന്വേഷണത്തിനായി സൈബര്‍ പോലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായും തേടുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് റോഹ്ത്തക്കിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. റോഹ്ത്തക്ക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സ്യൂട്ട്കേസ് ഉപേക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഹിമാനിയാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.
TAGS : HIMANI NARWAL MURDER
SUMMARY : Murder of Congress worker Himani Narwal: One arrested
കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.…
കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാൻസിന്റെയും രജനിയുടെയും…
കൊച്ചി: സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നല്‍കിയത്. ഒരു കോടി രൂപ…
ഷാർജ: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍…
ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ബെംഗളൂരു നോർത്ത് ജില്ലയിലെ മഞ്ചെനഹള്ളി പോലീസ്…
കൊല്ലം: സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ…