റായ്പൂര്‍: മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കരാറുകാരനായ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിഞ്ഞതു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ സുരേഷ് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും 300 ഓളം മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിക്കുകയും ചെയ്തു. പോലീസ് ഇപ്പോള്‍ ചന്ദ്രാകറിനെ ചോദ്യം ചെയ്യുകയാണ്.
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ചന്ദ്രക്കറിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഢിലെ ബസ്തര്‍ ഡിവിഷനില്‍ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് മുകേഷ് ചന്ദ്രാകറിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്റെ സഹോദരന്‍ യുകേഷ് അടുത്ത ദിവസം പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 25 ന് എന്‍ഡിടിവി സ്ട്രിങ്ങര്‍ കൂടിയായി മുകേഷ് ഒരു റോഡ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു.
അതേ ദിവസം തന്നെ അന്വേഷണത്തിന് ഡെപ്യൂട്ടി മുഖ്യമന്ത്രി അരുണ്‍ സാവോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റോഡ് കരാറുകാരായ സുരേഷും കൂട്ടാളികളും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് മുകേഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
TAGS : LATEST NEWS
SUMMARY : Murder of Journalist; The contractor was arrested
ബെംഗളൂരു: കര്‍ണാടകയുടെ തീരദേശ മലയോര ജില്ലകളില്‍ കനത്ത നാശം വിതച്ച് മഴ. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്…
പാലക്കാട്: മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങള്‍ ശക്തമാക്കി. മണ്ണാർക്കാട് താലൂക്കില്‍ മാസ്‌ക്ക് നിർബന്ധമാക്കി. കണ്ടെയ്‌മെന്റ്…
ബെംഗളൂരു: കോലാർ-ചിക്കബള്ളാപുര ജില്ലാ സഹകരണ പാൽ ഉൽപ്പാദക യൂണിയന്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാലൂർ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്…
വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ്…
ബെംഗളൂരു: ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. മലയാളം, തെലുഗു, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം…