ബെംഗളൂരു: ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ അബ്ദുൽ റഹ്‌മാനെ (32) വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റില്‍. ബണ്ട്വാൾ ശിവജി നഗർ സ്വദേശികളായ പൃഥ്വിരാജ് (21), ചിന്തൻ (19), ബണ്ട്വാൾ കുരിയാല സ്വദേശി ദീപക് (21) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘം കല്ലിഗെ കാനപാടിയിൽ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. അവർക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൽ റഹ്‌മാനെ ഇരക്കൊടിയിൽ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. റഹ്‌മാനും സഹായിയായ ഖലന്ദർ ഷാഫിയും പിക്കപ്പ് വാനിൽനിന്ന് മണൽ ഇറക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ദക്ഷിണ കന്നട ജില്ലയിൽ ഇന്ന് വൈകിട്ട് ആറു വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
<BR>
TAGS : BANTWAL MURDER, MANGALURU
SUMMARY: Murder of pickup van driver in Bantwal: Three arrested
പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ്…
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) മുപ്പതാം പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. 12 മുതൽ 19 വരെ 26…
കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും…
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. തൃശൂർ, പാലക്കാട്,…
ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…