ബെംഗളൂരു: അസം സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. അസം സ്വദേശിനിയും വ്‌ളോഗറുമായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂർ സ്വദേശി ആരവ് ഹനോയിയാണ് പിടിയിലായത്.
ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ആറ് മാസമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം തന്റെ സഹോദരിയോടും പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോള്‍ ചെയ്യുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നതായും ചാറ്റുകളില്‍ നിന്ന് വ്യക്തമാണ്
കർണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവില്‍ എത്തിക്കും. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം കൊലപാതകത്തില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
TAGS : BENGALURU
SUMMARY : Murder of vlogger in Bengaluru; Aarav, a Malayali suspect, is in custody
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…