കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളി സിബിഐ. നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രതിയില്‍നിന്നു ശേഖരിച്ച ഡിഎൻഎ ഡല്‍ഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ആ റിപ്പോർട്ട് ലഭ്യമായ ശേഷം അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റിക്കോർഡ് ചെയ്തിട്ടുണ്ട്. ഇതില്‍ ആശുപത്രിയുടെ മുൻ മേധാവി സന്ദീപ് ഘോഷിന്റേതും ഉള്‍പ്പെടും. ഇദ്ദേഹത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്. അതിനിടെ, പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാദം ഇന്നലെ പുറത്തുവന്നിരുന്നു.
TAGS : KOLKATA DOCTOR MURDER | CBI
SUMMARY : Murder of young doctor in Kolkata; CBI denies possibility of gang rape
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…