ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം എച്ച്എസ്ആർ ലേഔട്ടിലെ സെക്ടർ സിക്സിലെ കടയിലെത്തിയ കൃതി ഉടമയെ ആക്രമിക്കുകയും ഗ്ലാസ് ജാറുകൾ അടിച്ചു തകർക്കുകയുമായിരുന്നു. യാതൊരു പ്രകാപനവും ഇല്ലാതെയാണ് ആക്രമണമെന്ന് ഉടമ ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഏപ്രിൽ 20നാണ് കൃതിയുടെ പിതാവും കർണാടക മുൻ ഡിജിപിയുമായ ഓംപ്രകാശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കൃതിയുടെ അമ്മ പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിൽ കൃതിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന കൃതി കടുത്ത മാനസിക സമ്മർദത്തിലാണെന്നാണ് വിവരം.
SUMMARY: Murdered Ex-DGP’s daughter vandalises milk parlour
ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി…
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാല്‍…
പാലക്കാട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ പാലക്കാട് സ്വദേശിക്ക് രോഗബാധ…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ.…
ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു…
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.…