LATEST NEWS

മൈസൂരു ദസറയ്ക്ക് ഇന്ന് സമാപനം

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് ഇന്ന് സമാപനമാകും. വിജയദശമി ദിനമായ ഇന്ന് ജംബോ സവാരിയോടെയാണ് 11 ദിവസത്തെ ആഘോഷങ്ങളും ആരവങ്ങളും സമാപിക്കുക. അംബാവിലാസ് കൊട്ടാര വളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ന് നന്ദിധ്വജ പുജ യോടെ ചടങ്ങ് തുടങ്ങും.ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ ഭാരമുള്ള സുവർണഹൗഡയിൽ പ്രതിഷ്ഠിക്കും. തുടർന്ന് ജംബോ സവാരിയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.

അഭിമന്യു എന്ന ആനയാണ് സുവർണഹൗഡ വഹിക്കുന്നത്. കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ജംബോ സവാരി നഗരപ്ര – ദക്ഷിണത്തിനു ശേഷം വൈകിട്ട് 6ന് ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിക്കും. പ്രദക്ഷിണത്തിനു പോലീസിൻ്റെ അശ്വാരൂഡ സേനയും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അക മ്പടിയേകും. വൈകിട്ട് 7.30നു ബന്നിമണ്ഡപ ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് ഗവർണർ താവർചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ലേസർ ലൈറ്റ്ഷോയും കരിമരുന്നു പ്രകടനവും ദൃശ്യവിസ്മ‌മയം തീർക്കും.

അഭൂതപൂർവമായ തിരക്കിനാണ് ഇത്തവണത്തെ ദസറ സാക്ഷ്യം വഹിച്ചത്. മലയാളികളടക്കം പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് മൈസൂരുവിലേക്ക് ദസറക്കാഴ്ചകൾക്കായി എത്തിയത്. ദസറയുടെ ആദ്യ ഒരാഴ്ച അഞ്ച് ലക്ഷത്തിനടുത്താളുകൾ മൈസൂരുവിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്.  ദസറയുടെ പ്രധാന ആകർഷണമായ ജംബു സവാരി വീക്ഷിക്കാൻ ഒരു ലക്ഷത്തിലേറെപ്പേർ നഗരത്തിലെത്തുമെന്നാണ് കണക്കു കൂട്ടൽ. നഗരത്തിൽ വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
SUMMARY: Mysore Dussehra concludes today

 

NEWS DESK

Recent Posts

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

8 minutes ago

ബിഎംടിസി ബസ് സമീപ ജില്ലകളിലേക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയായാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പൊതുഗതാഗത ബസ് സർവീസ് സാധ്യമാക്കുന്ന ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ ബന്ധിപ്പിച്ച് കൂടുതൽ…

14 minutes ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

51 minutes ago

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…

58 minutes ago

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…

1 hour ago

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…

10 hours ago