ബെംഗളൂരു: കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറ ഇത്തവണ ഒരുദിവസം കൂടുതൽ ആഘോഷിക്കും. സാധാരണ പത്തുദിവസമാണ് മൈസൂരു ദസറ ആഘോഷിക്കുന്നത്. എന്നാൽ, ഇത്തവണ 11 ദിവസത്തേക്ക് ആഘോഷങ്ങൾ നീട്ടിയതായി സംസ്ഥാനസർക്കാരും മൈസൂരു വോഡയാർ രാജകുടുംബവും പ്രഖ്യാപിച്ചു.
ബെംഗളൂരു: കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറ ഇത്തവണ ഒരുദിവസം കൂടുതൽ ആഘോഷിക്കും. സാധാരണ പത്തുദിവസമാണ് മൈസൂരു ദസറ ആഘോഷിക്കുന്നത്. എന്നാൽ, ഇത്തവണ 11 ദിവസത്തേക്ക് ആഘോഷങ്ങൾ നീട്ടിയതായി സംസ്ഥാനസർക്കാരും മൈസൂരു വോഡയാർ രാജകുടുംബവും പ്രഖ്യാപിച്ചു.
ഈവർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്‌ടോബർ രണ്ടുവരെ നടക്കും. നവരാത്രിവേളയിൽ വിജയദശമിദിനംവരെ പത്തുദിവസമാണ് ദസറ ആഘോഷം. എന്നാൽ, ഈവർഷം തുടർച്ചയായി രണ്ടുദിവസങ്ങളിൽ (സെപ്റ്റംബർ 26, 27) നവരാത്രിയുടെ അഞ്ചാംദിവസം വരുന്നെന്നാണ് ജ്യോതിഷശാസ്ത്രപ്രകാരമുള്ള കണക്ക്. അതുകൊണ്ടാണ് ഈവർഷം ആഘോഷം ഒരുദിവസം കൂട്ടിയതെന്നാണ് വോഡയാർ രാജവംശ പ്രതിനിധികളുടെ വിശദീകരണം.
മലയാളികൾ ഉൾപ്പെടെ ധാരാളം പേരാണ് മൈസൂരു ദസറ കാണാന്‍ എത്താറുള്ളത്.. ഘോഷയാത്രകൾ, ഒട്ടേറെ സാംസ്കാരികപരിപാടികൾ, കായികമത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെഭാഗമായി അരങ്ങേറും.
SUMMARY: Mysore Dussehra will be celebrated for 11 days this year.
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…