നിലമ്പൂർ: നിലമ്പൂരിൽ പോളിങ് 74.35%. കണക്കുകളിൽ ചെറിയ വ്യത്യാസം വരാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. മണ്ഡലത്തിൽ 2,32,384 വോട്ടർമാരുണ്ട്. 1,72,778 പേർ വോട്ടവകാശം വിനിയോഗിച്ചു. വോട്ടെണ്ണൽ 23നാണ്. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46% എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
വോട്ടെടുപ്പ് നടന്ന ഇന്നലെ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണയായി കനത്ത മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ തിരക്കുണ്ടായിരുന്നു. 263 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. വനത്തിൽ ഗോത്രവർഗ മേഖലകൾ മാത്രമുൾപ്പെടുന്ന മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചു. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലാണ് സ്ട്രോംഗ് റൂം. നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് പോരിനിറങ്ങിയത്. എൽ.ഡി.എഫിനായി എം. സ്വരാജ്, യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്ത്, എൻ.ഡി.എയ്ക്കായി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവർ എന്നിവർ തമ്മിലായിരുന്നു പ്രധാന മത്സരം.
SUMMARY: 74.35 percent polling in Nilambur
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…