ജയ്പുർ: മൈസൂർ പാകിന്റെ പേര് മൈസൂർ ശ്രീ എന്നാക്കി ജയ്പുരിലെ കടയുടമകൾ. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മൈസൂര്‍ പാക്കിന്റേത് അടക്കം നിരവധി മധുരപലഹാരങ്ങളുടേ പേരുകളാണ് കടയുടമകൾ മാറ്റിയത്. പേരിനൊപ്പം ‘പാക്’ എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയതെന്ന് കടയുടമകൾ പറഞ്ഞു. മൈസൂർ പാക് കൂടാതെ മോത്തി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക് തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരുകളും മാറ്റിയിട്ടുണ്ട്.
മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ ശ്രീ എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ മാറ്റിയത്. എന്നാൽ മധുരപലഹാരങ്ങളിലെ പാക് എന്ന വാക്ക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയിൽ മധുരം എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്. മധുരപലഹാരത്തിന്റെ പേരിൽ ശ്രീ പോലുള്ള ഒരു ഇന്ത്യൻ പദം കേൾക്കുന്നത് സമാധാനവും സംതൃപ്തിയും നൽകുന്നുവെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ജമ്മുകശ്മീരിലെ പഹല്‍ഗാമം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പേരുമാറ്റം. ത്യോഹാർ സ്വീറ്റ്സിന്റെ ഉടമയായ അഞ്ജലി ജെയിൻ ആണ് ഈ പേരുമാറ്റത്തിന് നേതൃത്വം നൽകുന്നത്.
TAGS: NATIONAL | MYSORE PAK
SUMMARY: Jaipur bakery owners change mysore pak name to mysore sree
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…