ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്. നിലവിൽ കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജറും എയർസൈഡ് ഓപ്പറേഷൻസ് വിഭാഗം മേധാവിയുമാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് വിഭാഗത്തിൽ സുരക്ഷാ സൂപ്പർവൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലെ സേവനകാലത്ത്, AOCC (Airport Operations Control Centre) സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.2015-ലെ ചെന്നൈ പ്രളയസമയത്ത് വിമാന ഓപ്പറേഷനുകൾ സുതാര്യമായി മുന്നോട്ട് നയിക്കുന്നതിൽ നേതൃത്വം നൽകിയത് വലിയ അംഗീകാരം നേടി .2018ലെ കേരള പ്രളയകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുടെ സുഗമമായ യാത്രക്കുവേണ്ടി പ്രവർത്തിച്ചത്, അവരുടെ സംഘാടകശേഷിയും പ്രതിസന്ധിനിർവഹണ കഴിവും തെളിയിക്കുന്നതായിരുന്നു.
തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ ഭർത്താവ് അനിൽദേവ് ചലച്ചിത്ര സംവിധായകനും തിരുവനന്തപുരം ബാറിലെ സീനിയർ അഭിഭാഷകനുമാണ്. ബിരുദ വിദ്യാർത്ഥികളായ അഭിരാമിയും അഭിഷേകുമാണ് മക്കൾ.
SUMMARY: Mysuru Airport’s first woman director is PV Ushakumari
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…