ബെംഗളൂരു : കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് കർണാടകസംഗീത പഠനകേന്ദ്രമായ രാമനാരായണ ഗുരുകുലം സംഘടിപ്പിക്കുന്ന നാദഗ്രാമോത്സവ് സംഗീതകച്ചേരി ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഗിരിനഗര്‍ ശ്രീസുധ ശ്രുതിസാഗരയില്‍ നടക്കും. രണ്ടുദിവസവും രാവിലെ എട്ടുമുതൽ രാത്രി ഒൻപതുവരെയാണ് പരിപാടി.
പ്രമുഖ സംഗീതജ്ഞരായ ചാരുലത രാമാനുജൻ, എച്ച്.എസ്. സുധീന്ദ്ര, എടപ്പള്ളി അജിത്കുമാർ, വിഷ്ണുദേവ് നമ്പൂതിരി, ഹൈദരാബാദ് രാമമൂർത്തി, സി.എസ്. സജീവ്, മൂഴികുളം ഹരികൃഷ്ണൻ എന്നിവരും പുതുതലമുറയിൽപ്പെട്ട ഋഷികേശ് ഭരദ്വാജ്, ഗോകുൽ ഹരിഹരൻ, സംഹിത അവധാനി, വൈഷ്ണവി മയ്യ, ശശാങ്ക് ചിന്യ, വൈദ്യനാരായൺ പണ്ഡിറ്റ് തുടങ്ങിയവരും കച്ചേരികൾ അവതരിപ്പിക്കും.
ഈ വർഷത്തെ പുരസ്കാരജേതാക്കളായ വിഷ്ണു പ്രസാദ് ഹെബ്ബാർ, ഡോ. ലത വെങ്കട്ടറാം, എസ്.എ. ശശിധർ, പ്രൊഫ. വൈക്കം വേണുഗോപാൽ, കേശവ ദീക്ഷിതർ എന്നിവരെ ചടങ്ങില്‍ ആദരിക്കും. രാംജി സുബ്രഹ്മണ്യൻ മുഖ്യാതിഥിയാകും.ഫോൺ: 9845661317, 9886765542.
<br>
TAGS : ART AND CULTURE
SUMMARY : Nadagramotsav concert organized by Ramanarayana Gurukulam
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…