താരങ്ങളായ നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
‘ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് വൈകാരികമായ ഒരു നിമിഷമാണ്. എൻ്റെ പ്രിയപ്പെട്ട ചായ്ക്ക് (നാഗചൈതന്യയും) അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം-നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു’ – നാഗാർജുന എക്സില്‍ കുറിച്ചു.
സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത എത്തിയതെങ്കില്‍ പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യയുടെ എൻട്രി. രാജമൗലി, പ്രഭാസ് ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അല്ലു അര്‍ജുന്‍,ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയ തെലുഗിലെ സൂപ്പർ താരങ്ങള്‍ പങ്കെടുത്തു.
ഈ വർഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്. നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2017ലായിരുന്നു സാമന്തയുമായുള്ള നാഗചൈതന്യയുടെ വിവാഹം. തെലുങ്ക് ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് അന്ന് വിവാഹം നടന്നത്.
TAGS : NAGA CHAITHNYA | MARRIAGE
SUMMARY : Naga Chaitanya and Sobhita Dhulipala got married
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…