നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം നടന്ന കെട്ടിടവും ഇതിന് അടുത്ത കെട്ടിടവും നിർമിച്ചിരിക്കുന്നത് നിയമംലംഘിച്ചുകൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ സത്വര നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉടമകൾക്ക് നോട്ടീസ് അയക്കുമെന്നും കെട്ടിടം ബലപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുമാറ്റുമെന്നും എന്നും അപകട സ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

നഗരത്തിൽ ഒട്ടേറെ കെട്ടിടങ്ങളുടെ നിര്‍മാണം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം ലഭിച്ച കെട്ടിടത്തിനുള്ള അനുമതിക്ക് പുറമേ മുകളിലേക്ക് അനധികൃതമായി നിലകൾ കൂട്ടിയെടുക്കുന്നതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. ഇത്തരത്തിൽ നിയമം ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ആണ് ഉപമുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇതിന്റെ ആദ്യപടിയായി പ്രത്യേക പരിശോധന നടത്തും. തെറ്റുതിരുത്താൻ അവസരംനൽകും. ഇതിന് തയ്യാറാകാതെ വന്നാൽ അടുത്തഘട്ടനടപടിയിലേക്ക് സര്‍ക്കാര്‍ കടക്കും.

നഗരത്തില്‍ തീപ്പിടിത്തംപോലെ അടിയന്തരഘട്ടത്തിൽ രക്ഷാസേനയ്ക്ക് എത്തുന്നതിന് അടക്കമുള്ള സ്ഥലസൗകര്യമില്ലാതെ നിർമിച്ച കെട്ടിടങ്ങൾ ഒട്ടേറെയുണ്ട്. ഇതിനൊപ്പം കാലപ്പഴക്കംമൂലം ബലക്ഷയമുണ്ടായി അപകടഭീഷണി ഉയർത്തുന്നവയുമുണ്ട്. ഇത്തരത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്നും സർക്കാർ അറിയിച്ചു.
SUMMARY: Nagarathpet fire disaster; The government has taken strict action against illegal buildings
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

Related Articles

Popular Categories