Categories: ASSOCIATION NEWS

നളിനകാന്തി പ്രദർശിപ്പിച്ചു

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും
പ്രമേയമാക്കിയ ചലച്ചിത്രം നളിനകാന്തി കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തില്‍ വിജന പുരയിലുള്ള ജൂബിലി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ്‌പോള്‍ ആമുഖപ്രഭാഷണം നടത്തി. സോണൽ സെക്രട്ടറി എസ് വിശ്വനാഥൻ സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ അതിഥികളെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

പ്രദര്‍ശനത്തിനു ശേഷം നടന്ന സംവാദത്തില്‍ പ്രശസ്ത സിനിമ- നാടക സംവിധായകനും ഐടി വിദഗ്ധനുമായ പ്രകാശ് ബാരെ, പ്രശസ്ത എഴുത്തുകാരനും നളിനകാന്തി സംവിധായകനുമായ സുസ്‌മേഷ് ചന്ദ്രോത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ ചന്ദ്രശേഖരന്‍ നായര്‍, വി കെ സുരേന്ദ്രന്‍, കെ ആര്‍ കിഷോര്‍, ഡോ: രാജന്‍, സാഹിത്യ വിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പന്‍, ജൂബിലി സ്‌കൂള്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : Nalinakanti exhibited

 

Savre Digital

Recent Posts

വായു മലീനീകരണം രൂക്ഷം: ഡല്‍ഹി സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…

1 minute ago

കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച്‌ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…

24 minutes ago

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന…

41 minutes ago

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി…

1 hour ago

കൈ മുറിച്ചുമാറ്റിയ ഒമ്പത് വയസുകാരിക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന്…

1 hour ago

അബു അരീക്കോടിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…

2 hours ago