ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനത്തിന് കേരള സമാജം ദൂരവാണി നഗർ വേദിയൊരുക്കുന്നു. ഫെബ്രുവരി 16ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളിലാണ് പ്രദർശനം.
പ്രമുഖ സാഹിത്യകാരനും നളിനകാന്തിയുടെ സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്ത് പരിപാടിയിൽ പങ്കെടുത്ത് സംസാരിയ്ക്കും. തുടർന്ന് നടക്കുന്ന സംവാദം ചലച്ചിത്ര ആസ്വാദകരും, എഴുത്തുകാരും, സാംസ്‌കാരിക സംഘടന പ്രതിനിധികളും, വായനക്കാരും പങ്കെടുക്കും.
നളിനകാന്തിയിൽ ടി പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക്- മണികണ്ഠൻ, ശ്രീകല- മുല്ലശ്ശേരി എന്നിവരും അഭിനയിക്കുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക് സുധീപ് പാലനാട് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടുതവണ നേടിയിട്ടുള്ള മനേഷ് മാധവൻ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
<BR>
TAGS : ART AND CULTURE | KERALA SAMAJAM DOORAVAANI NAGAR,
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്‌തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…