LATEST NEWS

നമ്മ മെട്രോയ്ക്ക് പുതിയ എം.ഡി

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ് ഡയറക്ടറായി ഡോ ജെ. രവിശങ്കര്‍ ഐഎഎസിനെ നിയമിച്ചു. 2001 ബാച്ച്ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെ. രവിശങ്കർ സംസ്ഥാന കൃഷി വകുപ്പിൽ സെക്രട്ടറി, ഭവന വകുപ്പ് സെക്രട്ടറി, കർണാടക എക്സൈസ് കമ്മീഷണർ, ബിബിഎംപിയിൽ സ്പെഷ്യൽ കമ്മീഷണർ, കർണാടക ഭവന ബോർഡ് കമ്മീഷണർ, മാണ്ഡ്യ, കോലാർ, ബെളഗാവി ജില്ലകളിൽ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ആര്‍.വി റോഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള യെല്ലോ ലൈൻ മെട്രോ ശൃംഖലയുടെ  ഉദ്ഘാടനത്തിന് മുന്നോടിയായാണ് ഡോ. ജെ. രവിശങ്കറുടെ നിയമനം.

ബിബിഎംപിയുടെ ചീഫ് കമ്മീഷണറായ മഹേശ്വർ റാവുവിന് മെട്രോയുടെ അധിക ചുമതലയായിരുന്നു നേരത്തെ നല്‍കിയത്. ഫെബ്രുവരിയിൽ മെട്രോ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടിയില്‍ മഹേശ്വർ റാവുവിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. പരമാവധി ടിക്കറ്റ് നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയായാണ് ഉയർത്തിയത്  മെട്രോ നിരക്കുകളിൽ കുത്തനെ വർദ്ധനവ് ശുപാർശ ചെയ്യുന്ന നിരക്ക് നിർണ്ണയ റിപ്പോർട്ട് വെളിപ്പെടുത്താത്തതിന് തേജസ്വി സൂര്യ, പിസി മോഹൻ എന്നിവരുൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങൾ റാവുവിനെ വിമർശിച്ചിരുന്നു. നിരക്ക് നിർണ്ണയ റിപ്പോർട്ട് വെളിപ്പെടുത്താത്തതിനും യെല്ലോ ലൈൻ കമ്മീഷൻ ചെയ്യുന്നത് വൈകിപ്പിച്ചതിനും കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ലാൽബാഗിൽ ബിഎംആർസിഎല്ലിനെതിരെ സൂര്യയും മറ്റ് ബിജെപി നേതാക്കളും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
SUMMARY: Namma Metro has a new Managing Director

NEWS DESK

Recent Posts

ഉമ്മൻചാണ്ടി അനുസ്മരണം

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  പ്രവാസി കോണ്‍ഗ്രസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ എമറാള്‍ഡ്…

16 minutes ago

മഴ ശക്തം: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്,…

34 minutes ago

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്  ഞായറാഴ്ച രാവിലെ 10.45 മുതല്‍ …

54 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര അയ്യപ്പൻ ക്ഷേത്രത്തിന് സമീപം സൗമ്യ…

1 hour ago

ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ധാന്യം പൊടിക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റില്‍ ഷാൾ കുരുങ്ങി ജീവനക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്.…

2 hours ago

ശക്​തമായ മഴ തുടരും; നാളെ അഞ്ച്​ ജില്ലകളിൽ റെഡ്​ അലർട്ട്​

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്നും അഞ്ച് ജില്ലകളിൽ നാളെയും…

2 hours ago