ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി നമ്മ മെട്രോ സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഡിസംബർ 31ന് അർധരാത്രി വരെയും ജനുവരി ഒന്നിന് പുലർച്ചെ 2 മണി വരെയും പർപ്പിൾ, ഗ്രീൻ ലൈനുകളിൽ മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകും.
നാദപ്രഭു കെമ്പഗൗഡ മെട്രോ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നുള്ള അവസാന ട്രെയിൻ ജനുവരി ഒന്നിന് പുലർച്ചെ 2.40ന് പുറപ്പെടും. ഡിസംബർ 31ന് രാത്രി 11 മണി മുതൽ ട്രെയിനുകൾ 10 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും.
എംജി റോഡ് മെട്രോ സ്റ്റേഷനിലെ പ്രവേശന, എക്‌സിറ്റ് കവാടം ഡിസംബർ 31ന് 11 മണിക്ക് അടക്കും. 11 മണിക്ക് ശേഷം യാത്ര ചെയ്യുന്നവർ ഇവിടേക്ക് വരുന്നതിന് പകരം ട്രിനിറ്റി, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കണമെന്ന് ബിഎംആർസിഎൽ നിർദേശിച്ചു. 31ന് രാവിലെ എട്ട് മുതൽ എല്ലാ മെട്രോ സ്റ്റേഷനികളിലും പേപ്പർ ടിക്കറ്റുകളും ലഭ്യമാക്കും.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru metro extends timings amid new year eve
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…