ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില വീണ്ടും വർധിച്ചേക്കും. ലിറ്ററിന് 5 രൂപ വിലവർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിക്കുമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു. നിലവിൽ പാൽ പാക്കറ്റിൽ അധികമായി നൽകുന്ന 50 മില്ലി നിർത്തലാക്കാനും കെഎംഎഫ് പദ്ധതിയിടുന്നുണ്ട്.
സംക്രാന്തിക്ക് ശേഷം പാൽ വില വർധന സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തും. രണ്ട് രൂപ വർധിപ്പിച്ച് അധികമായി നൽകിയിരുന്ന 50 മില്ലി പാലും നിർത്തലാക്കുകയോ, 5 രൂപ വർധിപ്പിച്ച് നിലവിലുള്ള രീതി തുടരുകയോ ചെയ്യുമെന്ന് ഫെഡറേഷൻ ചെയർമാൻ ഭീമാ നായിക് പറഞ്ഞു. ഇത് സംബന്ധിച്ച് ക്ഷീര കർഷക യുണിയനുകളുടെ യോഗം ശനിയാഴ്ച ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | NANDINI MILK
SUMMARY: KMF to discontinue 50 ml excess milk in sachets after Sankranti, plans price hike
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…