Categories: NATIONALTOP NEWS

മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ പ്രകീർത്തിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.. അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് മോദി പറഞ്ഞത്.

‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും വീട്ടിൽ കുട അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാകും. ഇന്നത്തെ മൻ കി ബാത്തിൽ എനിക്ക് നിങ്ങളോട് ഒരു പ്രത്യേക കുടയെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിലാണ് ഈ കുടകൾ നിർമിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തിൽ കുടകൾക്ക് പ്രാധാന്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തിലേയും ആചാരങ്ങളിലേയും അവിഭാജ്യഘടകമാണ് കുടകൾ. എന്നാൽ ഞാനിവിടെ സംസാരിക്കുന്നത് കാർത്തുമ്പി കുടകളെക്കുറിച്ചാണ്. കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ കുടകൾ നിർമിക്കുന്നത്. വട്ടലക്കി കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിക്കാണ് കുടുകളുടെ നിര്‍മ്മാണ മേല്‍നോട്ടം. ഈ സൊസൈറ്റി നയിക്കുന്നത് സ്ത്രീകളാണ്’ മോദി പറഞ്ഞു

ഈ വർണശബളമായ കുടകൾ കാണാൻ നയന മനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാൽ, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിർമിക്കുന്നത്. ഇന്ന് രാജ്യത്ത് കുടകൾക്കായുള്ള ആവശ്യം വർദ്ധിക്കുകയാണ്. കാർത്തുമ്പി കുടകൾ രാജ്യത്തുടനീളം ഓൺലൈനായും വാങ്ങാൻ കഴിയും.

വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഈ സൊസൈറ്റി ഒരു ബാംബൂ ഹാൻഡിക്രാഫ്റ്റ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ചില്ലറ വിൽപ്പനശാലയും പരമ്പരാഗത ലഘുഭക്ഷണശാലയും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുടകളും മറ്റ് ഉത്പന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം അവർ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ഇന്ന്, കാർത്തുമ്പി കുടകൾ കേരളത്തിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. വോക്കൽ ഫോർ ലോക്കലിന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ’- നരേന്ദ്രമോദി ചോദിച്ചു.
<br>
TAGS : KARTHUMBI UMBRELLA | ATTAPPADI | MANN KI BAAT | NARENDRA MODI
SUMMARY : Narendra Modi glorifies the Karthumpi umbrellas of Attapadi in Mann Ki Baath

Savre Digital

Recent Posts

അടിമാലിയില്‍ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണ് പതിച്ചു. ചൂരക്കട്ടൻ സ്വദേശി അരുണ്‍…

7 hours ago

കാടുഗോഡി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: കാടുഗോഡി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും 34ാം വാഷർഷിക ആഘോഷവും അസോസിയേഷൻ ഹാളിൽ നടന്നു. ഓണസദ്യയ്ക്ക് ശേഷം നടന്ന സാംസ്കാരിക…

7 hours ago

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 15 പേര്‍ക്ക് പൊള്ളലേറ്റു

ജയ്പുർ: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ജയ്സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ജയ്സാല്‍മറില്‍…

8 hours ago

വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച്‌ പഠിക്കാനുള്ള അനുമതി നല്‍കണം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്നും…

8 hours ago

ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ ഡിജിറ്റല്‍ തട്ടിപ്പ്; 16 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16…

9 hours ago

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; വിശദാംശങ്ങള്‍ പുറത്തു വിട്ട് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…

10 hours ago