നരേന്ദ്രമോദി തുടർച്ചയായ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ നരേന്ദ്രമോദി രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം എത്തി.
ഞായറാഴ്ച വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനില്‍ ആരംഭിച്ച മുൻ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി മുൻ ദേശീയ അധ്യക്ഷന്മാരായ രാജ് നാഥ് സിങ് രണ്ടാമതും അമിത് ഷാ മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്തു.
പിന്നീട് ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി, ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ നിർമലാ സീതാരാമൻ, എസ്. ജയശങ്കർ , മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടർ, ജെ ഡി എസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസാമി, പീയൂഷ് ഗോയല്‍, ധർമേന്ദ്ര പ്രധാൻ, ഹിന്ദുസ്ഥാനി അവം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചി, ജെഡിയു നേതാക്കളായ രാജീവ് രഞ്ജൻ (ലാലൻ) സിങ്, ബിജെപി നേതാക്കളായ സർബാനന്ദ സോനോവാള്‍, ഡോ. വീരേന്ദ്ര കുമാർ ഖദിക്ക്, ടിഡിപി നേതാവ് രാം മോഹൻ നായിഡു, ബിജെപി നേതാവ് പ്രള്‍ഹാദ് ജോഷി,ജുവല്‍ ഓരം, ഗിരിരാജ് സിംഗ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ശെഖാവത്, അന്നപൂർണ ദേവി, കിരണ്‍ റിജിജു, ഹർദീപ് സിംഗ് പുരി, മൻസൂഖ് മാണ്ഡവ്യ എന്നിവർ കൂടി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങുകൾ തുടരുകയാണ്.
TAGS: NARENDRA MODI, OATH
KEYWORDS: Narendra Modi sworn in as Prime Minister for the third time
ഇടുക്കി: ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണ് പതിച്ചു. ചൂരക്കട്ടൻ സ്വദേശി അരുണ്‍…
ബെംഗളൂരു: കാടുഗോഡി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും 34ാം വാഷർഷിക ആഘോഷവും അസോസിയേഷൻ ഹാളിൽ നടന്നു. ഓണസദ്യയ്ക്ക് ശേഷം നടന്ന സാംസ്കാരിക…
ജയ്പുർ: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ജയ്സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ജയ്സാല്‍മറില്‍…
തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്നും…
ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…