എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നേടിയത് റിഷബ് ഷെട്ടിയാണ്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനോനും മാനസി പരേഗും പങ്കിട്ടു. തിരുചിത്രമ്പലം എന്ന ചിത്രമാണ് നിത്യയെ അവാർഡിന് അർഹയാക്കിയത്. അതേസമയം, കച്ച് എക്സ്പ്രസ് ആണ് മാനസി പരേഗിന് അവാർഡ് നേടി കൊടുത്തത്. നവാഗതനായ ആനന്ദ് എകർഷിയുടെ ‘ആട്ടം’. പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളാണ് ആട്ടം സ്വന്തമാക്കിയത്.
മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്ക്കാരം മർമേഴ്സ് ഓഫ് ജംഗിള്‍. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് ബനഡിക്‌ട്) ലഭിച്ചു. മലയാള ചിത്രം കാഥികന് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചു. മികച്ച മലയാള ഭാഷാചിത്രം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. മികച്ച കന്നഡ സിനിമ കെജിഎഫ് – ചാപ്റ്റർ 2.
മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്ക്കാരം പൊന്നിയൻ സെല്‍വന് ലഭിച്ചു. മികച്ച ഹിന്ദി ചിത്രം ഗുല്‍മോഹറാണ്. മികച്ച സംഗീത സംവിധായകൻ എ ആർ റഹ്മാനാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ബോംബെ ജയശ്രീയ്ക്ക് (സൗദി വെള്ളക്ക) ലഭിച്ചു.
ഫീച്ചർ , നോണ്‍ ഫീച്ചർ വിഭാഗങ്ങളില്‍ ആണ് ദേശീയ ചലച്ചിത്ര പുരസ്കാര നിർണയം നടന്നത്. ഫീച്ചർ വിഭാഗത്തില്‍ 32 ഭാഷകളിലായി 130 എൻട്രികളാണ് പുരസ്ക്കാരത്തിന് പരിഗണിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്. ദാദാസാഹേബ് ഫാല്‍ക്കെ അവാർഡുകള്‍ പിന്നീട് പ്രഖ്യാപിക്കും.
പുരസ്കാരങ്ങൾ:
നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം - നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുൽമോഹർ
TAGS : NATIONAL FILM AWARDS | ANNOUNCED
SUMMARY : National Film Awards Announced; Best actor Rishabh Shetty
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്ന്ന് സര്ക്കാര് നിര്ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…
പാലക്കാട്: അട്ടപ്പാടി കരുവാര ഈരില് പാതി പണി കഴിഞ്ഞ വീട് ഇടിച്ച് സഹോദരങ്ങള്ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…
ബെംഗളൂരു: കര്ണാടകയില് വാഹനാപകടത്തില് വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില് താമസിക്കുന്ന…
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് മുഖ്യമന്ത്രി…
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന്…
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്ക്കസ്…