ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞതിനെ തുടർന്ന് ദേശീയ ഭാരോദ്വഹന താരം മരിച്ചു. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് 17കാരിയായ ദേശീയ പവർ പവർലിഫ്റ്റിംഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി വെയിറ്റ് ബാർ വീണ് കഴുത്തൊടിയുകയായിരുന്നു.
ഉടനെ താരത്തിനെ പിബിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആചാര്യ ചൗക്ക് ഏരിയയിലെ സ്വകാര്യ ജിമ്മിൽ പരിശീലകന്റെ നിരീക്ഷണത്തിൽ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുകയായിരുന്നു. ബാർ തോളിലെടുത്തെങ്കിലും ഇവർക്ക് ബാലൻസ് തെറ്റി. ഗ്രിപ്പിൽ നിന്ന് തെന്നിയ ബാർ അവരുടെ കഴുത്തിൽ വീഴുകയായിരുന്നു. പരിശീലകനും മറ്റുള്ളവരും ചേർന്ന് ബാർ മാറ്റി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു.
ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ എക്വിപ്പ്ഡ് വിഭാഗത്തിൽ സ്വർണ്ണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും താരം നേടിയിരുന്നു.
TAGS: NATIONAL
SUMMARY: National powerlifting champion dies in gym
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…