Categories: KERALATOP NEWS

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി; കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ നവകേരള ബസ് ഉടൻ

ബെംഗളൂരു: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും കോഴിക്കോട് എത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് പണികൾ പൂർത്തിയാക്കി ബസ് കൊണ്ടുവന്നത്. നേരത്ത സർവീസ് നടത്തിയപ്പോൾ ഉണ്ടായതിനേക്കാൾ അധികം സീറ്റുകൾ ബസിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ബസിൽ 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചത്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. മുൻഭാഗത്ത് മാത്രമാണ് നിലവിൽ ഡോർ ഉള്ളത്. അതേസമയം ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്. ബസ് സർവീസിന്‍റെ ടിക്കറ്റ് നിരക്കും കുറച്ചു. നേരത്തെ 1280 രൂപ ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇനി 930 രൂപയായിരിക്കും ഈടാക്കുക. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസാണ് പിന്നീട് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് തുടങ്ങിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിന്‍റെ ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുണ്ടായിരുന്ന ബസാണിത്.

TAGS: KERALA | NAVAKERALA BUS
SUMMARY: Navakerala bus on track again for Kozhikod – Bengaluru route

Savre Digital

Recent Posts

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

42 minutes ago

കനത്ത ചൂട്; കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു

കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…

57 minutes ago

പാനൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി

കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…

2 hours ago

എഎപിയില്‍ വൻ പിളര്‍പ്പ്; രാഘവ് ഛദ്ദ ഉള്‍പ്പെടെ മൂന്ന് എംപിമാര്‍ ബിജെപിയിലേക്ക്

ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…

2 hours ago

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…

3 hours ago

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം: വിരമിച്ച്‌ മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…

3 hours ago