തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും മറ്റൊരാളുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന് കുത്തേറ്റത്.
താക്കോൽകൊണ്ട് ഒരാൾ രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തി. തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
SUMMARY: Youth dies after being stabbed near the neck with a key in a forest shop
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നിന്നു രാവിലെ…
മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ്…
ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…
ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്. വെള്ളിയാഴ്ച നടക്കുന്ന…
ബെംഗളൂരു: റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം. സംസ്കാരം…