നവകേരള ബസ്; കോഴിക്കോട് – ബെംഗളുരു ആദ്യ സർവ്വീസ് പുലർച്ചെ ആരംഭിച്ചു

ബെംഗളൂരു: നവകേരള സദസ്സിനായി മന്ത്രിസഭ യാത്രചെയ്ത ബസിന്റെ പ്രതിദിന സർവീസ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടു. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായിരുന്നു. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവിൽനിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സമഴം ക്രമികരിച്ചിരിക്കുന്നത്.

താമരശ്ശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 1,171 രൂ​പ​യാ​ണ് സെ​സ് അ​ട​ക്ക​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. എ​സി ബ​സു​ക​ള്‍​ക്കു​ള്ള അ​ഞ്ച് ശ​ത​മാ​നം ആ​ഡം​ബ​ര നി​കു​തി​യും ന​ല്‍​ക​ണം  എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത ബ​സി​ല്‍ 26 പു​ഷ് ബാ​ക്ക് സീ​റ്റാ​ണു​ള്ള​ത്. ഫു​ട് ബോ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ബ​സി​നു​ള്ളി​ല്‍ ക​യ​റാ​ൻ ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റുണ്ട്. ബ​സി​ന്‍റെ നി​റ​ത്തി​ലോ ബോ​ഡി​യി​ലോ മാ​റ്റ​ങ്ങ​ളി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​രി​ക്കാ​ന്‍ ഒ​രു​ക്കി​യ ചെ​യ​ര്‍ മാ​റ്റി ഡ​ബി​ള്‍ സീ​റ്റാ​ക്കി. യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​വ​രു​ടെ ല​ഗേ​ജ് സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​വും ബ​സി​ല്‍ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Savre Digital

Recent Posts

‘കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രത നിര്‍ദ്ദേശമില്ല’; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിലെ കവര്‍പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത്…

18 minutes ago

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്…

2 hours ago

പാല്‍ വില വര്‍ധിപ്പിക്കും; നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില…

3 hours ago

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി…

4 hours ago

പാലിയേക്കരയിലെ ടോള്‍ നിരോധനം തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി…

5 hours ago

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…

5 hours ago