LATEST NEWS

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ പെട്ടെന്നുള്ള മഴയില്‍ നന്ദ നഗറില്‍ വെള്ളത്തിനൊപ്പം അവശിഷ്ടങ്ങള്‍ ഒഴുകി എത്തുകയും ആറ് കെട്ടിടങ്ങള്‍ തകർന്നു വീഴുകയും ചെയ്തു.

വളരെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. പ്രദേശത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊതുമരാമത്ത് വകുപ്പ് എന്നിവയില്‍ നിന്നുള്ള സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ജെസിബിയും മറ്റ് ഉപകരണങ്ങളും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സഹായകമായും വിന്യസിച്ചിട്ടുണ്ട്.

മേഘവിസ്ഫോടനത്തില്‍ വ്യാപക നാശനഷ്ടമുണ്ടായതായി ജില്ല മജിസ്ട്രേറ്റ് സന്ദീപ് തിവാരി വാർത്ത ഏജൻസിയോട് പറഞ്ഞു. കുന്താരി ലഗഫാലി വാർഡിലെ ആറ് വീടുകള്‍ മണ്ണിടിച്ചിലിലുണ്ടായ അവശിഷ്ടങ്ങള്‍ക്കടിയിലായി വീടുകളിലുണ്ടായിരുന്ന ഏഴ് പേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

SUMMARY: Cloudburst in Uttarakhand; Seven people missing

NEWS BUREAU

Recent Posts

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ്; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…

14 minutes ago

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

56 minutes ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

2 hours ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

2 hours ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

2 hours ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

2 hours ago