തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് ഇന്ന് നടക്കുന്ന 54ാമത് നാവിക ദിനാഘോഷപ്രകടനങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. വൈകീട്ട് 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് ശംഖുമുഖത്ത് നാവികദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി ഏഴോടെ രാഷ്ട്രപതി ലോക് ഭവനിലെത്തും. വ്യാഴാഴ്ച രാവിലെ 9.45ന് ഡൽഹിക്ക് മടങ്ങും.
ചരിത്ര നിമിഷങ്ങൾക്കാണ് ഇന്ന് അനന്തപുരി സാക്ഷിയാകുക. വൈകിട്ട് ശംഖുമുഖത്ത് നടക്കുന്ന നാവിക സേനയുടെ ശക്തിപ്രകനടത്തിൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനങ്ങൾ ഭാഗമാവും. അത്യാധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ശക്തി പ്രകടനത്തിൽ പങ്കെടുക്കും. ഇന്ത്യൻ നേവിയുടെ മുഖമുദ്രയായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നീ പടക്കപ്പലുകളുമുൾപ്പെടെ അണിനിരക്കുന്ന ചരിത്ര നിമിഷമാണ് അരങ്ങേറുക. നേവിയുടെ പാരമ്പര്യം പ്രകടിപ്പിക്കുന്ന പായ്ക്കപ്പലുകളായ ഐഎൻഎസ് തരംഗിണിയും ഐഎൻഎസ് സുദർശിനിയും പരിപാടിയുടെ ഭാഗമാകും.
മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ഒരുമിച്ച് ശംഖുമുഖത്തെ തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കും. വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. സീ കേഡറ്റ് അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ് ഡാൻസും കാഴ്ച്ചകാർക്കായി ഒരുക്കിയിട്ടുണ്ട്.
ശംഖുമുഖം തീരത്തെ നേവിയുടെ ശക്തിപ്രകടനം കാണാൻ പൊതുജനങ്ങൾക്ക് കൂടി അവസരമൊരുക്കുന്നുണ്ട്. അതിനാൽ നഗരത്തിലുടനീളം കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണൽ തോംസൺ ജോസ് അറിയിച്ചു. ഒരേസമയം 40,000 പേർക്ക് ശംഖുമുഖം തീരത്ത് നേവിയുടെ അഭ്യാസപ്രകടനം കാണാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
SUMMARY: Navy Day; President in Thiruvananthapuram today
ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം.…
കോട്ടയം: നെല്ലാപ്പാറയിൽ വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു. പുലര്‍ച്ചെ ഒരു മണിക്ക് തൊടുപുഴ - പാലാ റോഡില്‍ കുറിഞ്ഞി…
ബെംഗളൂരു: മംഗളൂരു ജങ്‌ഷനില്‍ നിന്നും തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ– തിരുവനന്തപുരം…
ബെംഗളൂരു: കാപ്പിത്തോട്ടത്തില്‍ കാണാതായപിഞ്ചു കുഞ്ഞിന് തുണയായി വളർത്തുനായ കണ്ടെത്തി. കുടക് ബി ഷെട്ടിഗേരി കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം.…
തൃശൂർ: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതി നൽകിയ യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച…
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച…