ലോസാൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര. സീസണിലെ മികച്ച ദൂരമായ 89.49 മീറ്റർ താണ്ടി ലോക ചാമ്പ്യൻ രണ്ടാം സ്ഥാനത്തെത്തി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റർ) ഒന്നാം സ്ഥാനം നേടി. ജർമനിയുടെ ജൂലിയൻ വെബർ (87.08) മൂന്നാമതെത്തി.
ആദ്യ നാല് റൗണ്ടിലും നാലാമതായിരുന്ന നീരജ് അഞ്ചാം റൗണ്ടിൽ 85.58 മീറ്റർ കണ്ടെത്തി. അവസാനത്തെ റൗണ്ടിലാണ് സീസണിലെ മികച്ച ദൂരം കണ്ടെത്താനായത്.
ആദ്യ അഞ്ച് ശ്രമങ്ങളിൽ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. പാരിസ് ഒളിമ്പിക്സിലെ വെള്ളി നേട്ടത്തിന് കാരണമായ ദൂരം പിന്നിടാൻ നീരജിന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. മത്സരത്തിലെ മികച്ച പ്രകടനത്തോടെ താരം ഫൈനൽ യോഗ്യത നേടി. സെപ്റ്റംബർ 14-ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക.
TAGS: SPORTS | NEERAJ CHOPRA
SUMMARY: Neeraj Chopra finishes second in Lausanne Diamond League with season’s best 89.49m
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…
ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര് പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…